Join News @ Iritty Whats App Group

വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി, പ്രതി പോലീസ് ​കസ്റ്റഡിയിൽ

പത്തനംതിട്ട: വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയിൽ. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം.

ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൻ എന്നയാളെയാണ് ആക്രമിച്ചത്.കണ്ണന്റെ് തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പോലീസ് പറഞ്ഞു.

കണ്ണന്റെ് സുഹൃത്തും അയല്‍വാസിയുമാണ് സന്ദീപ്. കണ്ണന്റെ് വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. കണ്ണന്‍ രാത്രിയില്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group