കുടത്തില്‍ നിന്നും കിട്ടിയ നാണയങ്ങളും സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം ഏതു കാലഘട്ടത്തിലേതാണെന്നും എവിടത്തേതാണെന്നുമൊക്കെയുള്ള കൗതുകവും ആകാംക്ഷയും അനുമാനങ്ങളുമെല്ലാം തുടരുന്നതിനിടെയാണ് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സ്ഥലത്തെത്തുന്നത്. പുരാവസ്തു വകുപ്പിന്‍റെ വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയ വസ്തുക്കള്‍ എന്താണെന്ന വിവരവും പുറത്തുവരും.
നിലവിൽ റവന്യൂ വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് നിധി സൂക്ഷിച്ചിരിക്കുന്നത്.
ചെങ്ങളായിയില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ റവന്യ വകുപ്പ് ഏറ്റെടുത്ത് സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. പുരാവസ്തു വകുപ്പ് പരിശോധിക്കണമെങ്കിൽ ജില്ലാ കളക്ടർ ആവശ്യപ്പെടണം. റവന്യൂ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ഞായറാഴ്ച അവധിയായതിനാല്‍ തന്നെ തിങ്കളാഴ്ചയോടെ അറിയിപ്പ് ഉണ്ടാവാൻ സാധ്യതയുള്ളൂ. ഇതിനുശേഷമായിരിക്കും പുരാവസ്തു വകുപ്പ് സ്ഥലത്തെത്തുക. നടപടിക്കുശേഷം റവന്യു വകുപ്പിന്‍റെ കൈവശമുള്ള വസ്തുക്കള്‍ പുരാവസ്തു വകുപ്പിന് പരിശോധനക്കായി കൈമാറും.
Post a Comment