Join News @ Iritty Whats App Group

വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്കൂള്‍ ബസ് ഡ്രൈവര്‍; പാതിവഴിയിൽ കുടുങ്ങി കുട്ടികള്‍


കണ്ണൂര്‍: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്കൂള്‍ ബസ് ഡ്രൈവര്‍. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങി. റോഡിൽ ഒരാൾപ്പൊക്കം വെള്ളമുണ്ടായിരുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. 

അതേസമയം, കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നുപോയത്. ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളെ നാട്ടുകാർ ചേര്‍ന്ന് ബസ്സിൽ നിന്ന് പുറത്തിറക്കി. എൽ.കെ.ജി, യു.കെ.ജി, എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നില്ല.

1 Comments

  1. എന്തിനാണ് ഈ പെരും മഴയത്ത് കുട്ടികളെ പുറത്തേക്ക് വിടുന്നത്? അവർ രണ്ടുമൂന്ന് ദിവസം വീട്ടിലിരുന്നെന്ന് വച്ച് എന്ത് കുഴപ്പമാണുണ്ടാകുക? ഇതിനൊന്നും കലക്ടറുടെ ഓർഡറിന് കാത്തിരിക്കരുത്. കുട്ടികൾക്ക് വല്ലതും പറ്റിയാൽ നഷ്ടം മാതാപിതാക്കൾക്ക് മാത്രം.
    കനത്ത നീരൊഴുക്ക്, വെള്ളക്കെട്ട്, മരം കടപുഴകി വീഴുന്നത്, വാഹനാപകടം അങ്ങനെ പ്രശ്നങ്ങൾ നിരവധിയാണ്.
    കോവിഡ് കാലത്ത് മാത്രമല്ല വീട്ടിലിരിപ്പാവശ്യം. അത് ഇത്തരം അവസരങ്ങളിലും വേണം. മഴ കുറയുന്നതു വരെ അകത്തിരുന്ന് പുതിയ പാചക പരീക്ഷണങ്ങളൊക്കെ ആകാം. കുട്ടികളും ചേരട്ടെ. അതുമൊരു പഠിപ്പല്ലേ? എന്തേ? പറ്റില്ലേ?

    ReplyDelete

Post a Comment

Previous Post Next Post