Join News @ Iritty Whats App Group

സാമ്പത്തിക ഞെരുക്കം: പദ്ധതികൾ വെട്ടിച്ചുരുക്കാൻ സർക്കാർ, നടപ്പുപദ്ധതികൾക്ക് മുൻ​ഗണനാക്രമം തീരുമാനിക്കും


തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി സർക്കാർ. നടപ്പ് പദ്ധതികൾക്ക് ഇനിമുതൽ മുൻഗണനാ ക്രമം നിശ്ചയിക്കും.മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ തീരുമാനിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും.

വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി മുൻഗണന നിശ്ചയിക്കും. നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും. നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വിവിധ പീസുകളുടെ നിരക്ക് പരിഷ്കരിക്കും വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ സമർപിക്കാൻ സർക്കാർ നിർദ്ദേശം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group