കണ്ണൂര്‍: കണ്ണൂരില്‍ പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു. ചക്കരക്കല്ല് മിടാവിലോട് സ്വദേശി മുഹമ്മദ് നസീഫ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ കണ്ണൂര്‍ വാരംകടവ് ആയുര്‍വേദ ആശുപത്രി റോഡിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ ശേഷം കൈയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.
Post a Comment