Join News @ Iritty Whats App Group

അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പതിനൊന്നാം ദിവസത്തിലേക്ക് ; കുത്തൊഴുക്ക് കുറഞ്ഞാല്‍ മാത്രം ഡൈവര്‍മാര്‍ ഇറങ്ങും

ബെംഗളൂരു: ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ നാവികസേന സംഘം ഗംഗാവലി പുഴയില്‍ പരിശോധന നടത്തുന്നു. ദൗത്യത്തിന് വെല്ലുവിളി ഉണ്ടാക്കി കനത്തമഴയും ശക്തമായ ഒഴുക്കുമാണ് കാലാവസ്ഥ അനുകൂലമായെങ്കില്‍ മാത്രമേ ഡൈവര്‍മാര്‍ പുഴയില്‍ ഇറങ്ങു. ഇക്കാര്യത്തില്‍ നാവികസേനാ സംഘത്തിന്റെ പരിശോധനകള്‍ നടക്കുകയാണ്.

സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് രണ്ട് മന്ത്രിമാര്‍ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തുന്നത്. വൈകുന്നേരം ഇവര്‍ സ്ഥലത്തെത്തും. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകും. അവിടെ നിന്ന് കാര്‍ മാര്‍ഗം ഷിരൂരിലേക്ക് പോകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാല്‍ അര്‍ജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാന്‍ തെരച്ചില്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. ശക്തമായ ഒഴുക്ക് കുറഞ്ഞ ശേഷം ഡൈവര്‍മാര്‍ ഇറങ്ങും. ഇതല്ലാതെ തല്‍ക്കാലം മറ്റൊരു വഴിയുമില്ല. ഡ്രെഡ്ജര്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ആലോചന ഉണ്ടായിരുന്നെങ്കിലും എത്തിക്കാന്‍ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ ഇതുവഴി വാഹനങ്ങള്‍ കടത്തി വിടുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group