എട്ടിക്കുളത്തെ വീട്ടില്‍ ഇന്നലെ നടന്ന ജനാസ നിസ്‌കാരത്തിന് നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്ബോല്‍, മകൻ സയ്യിദ് മശ്ഹൂദ് തങ്ങള്‍, ഇ.സുലൈമാൻ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി,അബ്ദുല്‍ ഹകീഅസ്ഹരി, മുഹമ്മദ് ഫാറൂഖ് നഈമി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടർന്ന് വൈകിട്ടോടെയാണ് ഖബറടക്കത്തിനായി മംഗലാപുരം കുറയിലേക്ക് കൊണ്ടു പോയത്.
എട്ടിക്കുളത്തെ വസതിയില്‍ കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ ,രാജ് മോഹൻ ഉണ്ണിത്താൻ എം.പി., സി പി.എം. ജില്ല സെക്രട്ടറി എം.വി.ജയരാജൻ,സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്ബോല്‍,സയ്യിദ് ഹാമിദ് ഇമ്ബിച്ചി കോയ തങ്ങള്‍,പേരോട് അബ്ദു റഹ് മാൻ സഖാഫി,സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര ,സയ്യിദ് ശാഫി തങ്ങള്‍, സയ്യിദ് അശ്റഫ് തങ്ങള്‍ ആധൊർ,സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി,കെ.പി.അബൂബക്കർ മൗലവി പട്ടുവം ,ഫാറൂഖ് നഈമി, പി.കെ.അലികുഞ്ഞി ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദിർ മദനി, അബ്ദു റഹ് മാൻ സഹീർ,പി.പി.അബ്ദുല്‍ ഹകീം സഅദി മുസ്തഫ ദാരിമി,കടാങ്കോട് കെ.പി.ഹുസൈൻ സഅദി,കെ.സി റോഡ് , എം.കെ.ഹാമിദ് , സയ്യിദ് അലി തങ്ങള്‍ ,സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങള്‍ ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,കെ.അബ്ദു റഷീദ് നരിക്കോട് ,ചുള്ളിക്കാട് ,മാണിക്കോത്ത് ഉസ്താദ് ,മജീദ് കക്കാട് ,മുഹമ്മദ് സഖാഫി പറവൂർ , സയ്യിദ് ജുനൈദ് തങ്ങള്‍ അല്‍ ബുഖാരി ,എം.എ.വഹാബ് ,എ.പി.അബ്ദുല്‍ ഹകീം അസ്ഹരി ,പൊഫസർ യു.സി അബ്ദുല്‍മജീദ്, സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ പാനൂർ ,ഷറഫുദ്ധീൻ ജുമലൈലി തങ്ങള്‍,സയ്യിദ് സഅദുദ്ധീൻ തങ്ങള്‍ വളപട്ടണം , സയ്യിദ് ഹബീബ് കോയ തങ്ങള്‍ ,നിസാർ അതിരകം ,സി കെ.എം.അഷ്റഫ് മൗലവി ,ആർ.പി.ഹുസൈൻ, കൊല്ലമ്ബാടി അബ്ദുല്‍ഖാദിർ സഅദി ,അബ്ദു റഷീദ് സഖാഫി മെരുവമ്ബായി,കെ.പി.കമാലുദ്ദീൻ മൗലവി, മൂസ സഖാഫി കളത്തൂറ്,അബ്ദുല്‍ ഖാദർ സഖാഫി മൊഗ്രാല്‍ ,അബ്ദുല്‍ഖാദിർ സഖാഫി കാട്ടിപ്പാറ ,മുനവ്വിർ അമാനി,അനസ് അമാനി കാമില്‍ സഖാഫി പുഷ്പഗിരി തുടങ്ങിയ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
Post a Comment