കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാര്‍ യാത്രക്കാര്‍ പോയതായി പരാതി. കോളരിക്കല്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിന്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിക്കുന്നു.
ഇതിനോടകം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനില്‍ക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന് അക്ഷയുടെയും അച്ഛന്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാന്‍ ശ്രമിക്കുന്നതും കാണാനാവുന്നുണ്ട്. എന്നാല്‍ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയതോടെ ഒരു യുവതി ഇവര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തില്‍ കാണാം.
Post a Comment