Join News @ Iritty Whats App Group

പാലത്തില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ച സംഭവം; സഹോദരിക്കെതിരെ കേസ്


തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വെൺപാലവട്ടത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലച്ചിൽ ഇടിച്ച് യുവതി റോഡിലേകക് വീണ് മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി സിനിക്കെതിരെ കേസെടുത്ത് പോലീസ്.

തിരുവനന്തപുരം പേട്ട പോലീസാണ് കേസെടുത്തത്. അപകടത്തില്‍ സിനിയുടെ സഹോദരി സിമിയാണ് മരിച്ചത്. സിനിക്കും സിമിയുടെ നാലുവയസുകാരി മകള്‍ക്കും പരിക്കേറ്റിരുന്നു.അശ്രദ്ധമായി വാഹനമോടിച്ചതിനാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂട്ടര്‍ അമിത വേഗതയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ശിവന്യയേകും സിമിയേയും പിന്നിലിരുത്തി സിനിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ആദ്യ പാലത്തിന്‍റെ മധ്യഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിന്നീട് കൈവരിയിലിടിച്ച് മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിന്‍റെ നിയന്ത്രണം വിട്ടതോടെ മൂന്നു പേരും താഴേയ്ക്ക് വീഴുകയായിരുന്നു. സ്കൂട്ടർ കൈവരിയിൽ ഇടിച്ചു നിന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സിമി മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group