Join News @ Iritty Whats App Group

കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം



കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം

തലശ്ശേരി : കണ്ണൂര്‍ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. കെഎസ്‌യു - എംഎസ്എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. തുടര്‍ന്ന് സംഘര്‍ഷമുണ്ടായതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.

കള്ളവോട്ട് ചോദ്യം ചെയ്തതിനാണ് യുഡിഎസ്എഫ് ആക്രമണം നടത്തിയതെന്നും എസ്എഫ്ഐ ആരോപിച്ചു. ഇരുകൂട്ടരും മുദ്രാവാക്യം വിളിക്കുകയും പരസ്പരം വെല്ലുവിളിക്കുകയും ചെയ്തു. കെഎസ്‌യു - എംഎസ്എഫ് യുയുസിമാരുടെ തിരിച്ചറിയൽ രേഖ എസ്എഫ്ഐ തട്ടിയെടുത്തെന്ന് യുഡിഎസ്എഫ് നേതാക്കളും ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group