ഇരിട്ടി:പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. ഫയര്‍ഫോഴ് രണ്ട് ദിവസങ്ങളിലായി തിരച്ചല്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ സൂര്യയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പടിയൂര്‍ പൂവ്വം പുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഒഴുക്കില്‍പ്പെട്ടത്. ചാലോട് സ്വദേശിനികളായ സൂര്യ , ഷഹര്‍ബാന എന്നിവരെയാണ് ഒഴുക്കില്‍ കാണാതായത്.
പൂവ്വം സ്വദേശിനിയും സഹപാഠികമായ ജസീനയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ജസീനയുടെ വീടിനു സമീപമുള്ള പുഴക്കരികിലേക്ക് പോവുകയായിരുന്നു. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഈ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്നവരുടെ വലയില്‍ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ കുരുങ്ങിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഒഴുക്കില്‍പ്പെടുകയായിരുന്നു.
Post a Comment