Join News @ Iritty Whats App Group

ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രായേൽ എന്ന് ആരോപണം

തെഹ്റാനിലുണ്ടായ ആക്രമണത്തിൽ ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യ കൊല്ലപ്പെട്ടു. ഹനിയ്യ താമസിച്ച വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ. സത്യപ്രതിജ്ഞ ചടങ്ങിന് മുൻപായി അദ്ദേഹം ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയനുമായും ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.


1195 പേർ മരിക്കാനിടയായ ഒക്ടോബറിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് തലവനെ വകവരുത്തുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് ശേശം ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങൾ ഗസയിൽ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 10 ന് പെരുന്നാൾ ദിനത്തിൽ ഹിനയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു. വ്യാമാക്രമണത്തിലാണ് കുടുംബം കൊല്ലപ്പെട്ടത്.

62 കാരനായ ഹനിയ്യ 2017 ലാണ് ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. 2006ൽ പലസ്തീനിൽ ഹമാസ് അധികാരത്തിലെത്തിയപ്പോൾ ഹനിയ്യയാണ് പ്രധാനമന്ത്രിയായത്.

Post a Comment

Previous Post Next Post
Join Our Whats App Group