Join News @ Iritty Whats App Group

ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ; നല്‍കാനാകാത്ത വിവരം വേര്‍തിരിക്കണം


തിരുവനന്തപുരം: സിനിമാമേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. നല്‍കാനാവാത്ത വിവരങ്ങള്‍ സെക്ഷന്‍ 10 എ പ്രകാരം വേര്‍തിരിച്ച് ബാക്കി മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നാണ് നിര്‍ദേശം. ജൂലൈ 25 നകം റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ആര്‍ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്. റിപോര്‍ട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ കമ്മീഷന്‍ വിമര്‍ശിച്ചു. മുന്‍ വിധിയോടെയാണ് സാംസ്‌കാരിക വകുപ്പ് വിവരങ്ങള്‍ നിഷേധിച്ചതെന്നാണ് കമ്മീഷന്‍ പറഞ്ഞത്.

സ്വകാര്യതാ വിവരങ്ങള്‍ ഒഴികെയുള്ള എല്ലാം പുറത്തുവിടാനാണ് നിര്‍ദേശം. സ്വകാര്യത ലംഘിക്കരുത്, ആളുകളെ തിരിച്ചറിയാന്‍ ഇടയാകരുത്. പാരഗ്രാഫായ 165 മുതല്‍ 195 വരെ പുറത്തുവിടരുത്. ഖണ്ഡിക 96 ഒഴിവാക്കണം. പേജ് 49 ,പേജ് 81, പേജ് 100 എന്നിവ പുറത്തുവിടരുത്, അനുബന്ധം പുറത്തുവിടരുത്. തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കമ്മീഷനെ വെച്ചത്.

2019 ല്‍ എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലായിരുന്നു. സ്വകാര്യത മാനിച്ച് ജസ്റ്റീസ് ഹേമാ കമ്മീഷന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യുസിസി രംഗത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group