Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുന:സ്ഥാപിക്കാൻ രണ്ട് ദിവസം കൂടി എടുത്തേക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍


കണ്ണൂർ: കണ്ണൂർ ജില്ലയിലെ വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കാൻ രണ്ടു ദിവസം കൂടി എടുത്തേക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ ഊർജ്ജിത ശ്രമം നടന്നുവരികയാണെന്ന് ഡെപ്യുട്ടി ചീഫ് എൻജിനിയർ എം.പി സുധീർ അറിയിച്ചു.
കണ്ണൂർ ജില്ലയില്‍ വീശിയടിച്ച പേമാരിയും ചുഴലിക്കാറ്റും വൈദ്യുതി മേഖലക്ക് ഭീമമായ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റ മിന്നല്‍ ചുഴലിയില്‍ ബോർഡിന് നഷ്ടമായത് 5.7 കോടിയാണ്. 

രണ്ടായിരം വൈദ്യുത ലൈനുകള്‍ പൊട്ടിവീണിട്ടുണ്ട്.മരങ്ങള്‍ കടപുഴകി വീണതിന്റെ ഭാഗമായി ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി ഇലക്‌ട്രിക്കല്‍ ഡിവിഷൻ പരിധിയില്‍ എല്ലായിടത്തും വൈദ്യുതി തടസ്സം നേരിട്ടു. വൈദ്യുതി ജീവനക്കാർ വൈദ്യുതി പുനസ്ഥാപിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. പൊട്ടിവീണ ലൈനുകളില്‍ നിന്നും ആർക്കും അപകടം സംഭവിക്കാതിരിക്കാൻ വളരെയധികം കരുതലോടെയാണ് പ്രവർത്തികള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ എല്ലായിടത്തും നാശനഷ്ടങ്ങള്‍ സംഭവിച്ചത് വൈദ്യുതി പുനസ്ഥാപനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരും, കരാർ തൊഴിലാളികളും ചേർന്ന് പരമാവധി പ്രവർത്തിയില്‍ ഏർപ്പെട്ടുകൊണ്ട് വൈദ്യുതി പുനസ്ഥാപിച്ച്‌ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കണ്ണൂർ ജില്ലയിലെ 633 ട്രാൻസ്ഫോർമറുകളില്‍ ഇനിയും വൈദ്യുതി എത്തിക്കുവാനുണ്ട്. 

607 എണ്ണം ഹൈടെൻഷൻ പോസ്റ്റുകളും 3700 എണ്ണം ലോ ടെൻഷൻ പോസ്റ്റുകളും മാറ്റി ലൈൻ തകരാർ പരിഹരിക്കുവാൻ ഉണ്ട്. 42,000 ഓളം ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യുതി ലഭ്യമാക്കാൻ ഉണ്ട്. കാറ്റ് ഇനിയും വീശിയില്ല എങ്കില്‍ വെള്ളിയാഴ്ച്ചവൈകുന്നേരത്തോടെ പരമാവധി ആളുകള്‍ക്ക് വൈദ്യുതി എത്തിക്കാനാകും. ശനിയാഴ്ച്ചവൈകുന്നേരത്തോടെ മുഴുവൻ തകരാറും പരിഹരിച്ച്‌ മുഴുവൻ ഉപഭോക്താക്കള്‍ക്കും വൈദ്യുതി എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് വൈദ്യുതി ജീവനക്കാർ. ഇതിനായിമുഴുവൻ ഉപഭോക്താക്കളുടെയും സഹകരണം ആവശ്യമാണ്. 

വൈദ്യുതി തടസ്സം, ലൈൻ തകരാർ എന്നിവ അറിയിക്കുന്നതിന് വേണ്ടി കെഎസ്‌ഇബിയുടെ കസ്റ്റമർ കെയർ നമ്ബർ 9496001912 ല്‍ ബന്ധപ്പെടാവുന്നതാണ്. അതുപോലെ കണ്ണൂർ, തലശ്ശേരി പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം സംബന്ധിച്ച്‌ കണ്‍ട്രോള്‍ റൂം നമ്ബർ 9496011176, പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലെ വൈദ്യുതി തടസ്സങ്ങള്‍ അറിയിക്കുന്നതിനു് ശ്രീകണ്ഠാപുരം കണ്‍ട്രോള്‍ റൂം നമ്ബർ 9496018618 ലും ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group