ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് മൗവ്വഞ്ചേരി ഹിദായത്തുല്‍ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ കോമ്ബൗണ്ടില്‍ പൊതുദർശനത്തിന് വച്ചു. തുടർന്നു വിദ്യാർഥികള്‍ പഠിക്കുന്ന അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം കണയന്നൂർ പള്ളിക്കണ്ടി ജുമാ മസ്ജിദില്‍ ഖബറടക്കി. പൊതുദർശനത്തിന് വച്ചപ്പോള്‍ സഹപാഠികളും അധ്യാപകരുമടക്കം നാടിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നു ആയിരങ്ങളാണ് സഹപാഠികളെ അവസാനമായി കാണാൻ എത്തിയത്. ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചിരുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ ജോർജ്, രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, എം.വി. , ടി.പ്രകാശൻ, എം. ഗംഗാധരൻ, എം.സി. രതീശൻ, കെ.കെ.അബ്ദുള്‍ ഖാദർ, അഷ്റഫ് കാഞ്ഞിരോട്, ശ്രീജ മഠത്തില്‍, എം.കെ. മോഹനൻ, കെ.വി. അനീഷൻ, എം. മുസ്തഫ, ഷക്കീർ മൗവഞ്ചേരി, സി.എൻ. ചന്ദ്രൻ, വെള്ളോറ രാജൻ, പി. ചന്ദ്രൻ, കെ. ബാബുരാജ്, ചന്ദ്രൻ കല്ലാട്ട്, കട്ടേരി നാരായണൻ, കെ. പ്രകാശൻ, കെ.വി. ജിജില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. പ്രമീള, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് എ. അനിഷ, ചെമ്ബിലോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ദാമോദരൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
Post a Comment