Join News @ Iritty Whats App Group

അര്‍ജുന്‍ ദൗത്യം: ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു, ലോറിയുടെ ചിത്രം ലഭിച്ചെന്ന് എംഎല്‍എ


കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കൂടുതല്‍ സംവിധാനങ്ങളോടെ തിരച്ചിലിന്റെ 12 -ാം ദിനമായ ശനിയാഴ്ച തിരച്ചില്‍ തുടരും. അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റഡാര്‍, സോണല്‍ സിഗ്നലുകള്‍ കണ്ട സ്ഥലത്തുനിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്. ഇതോടെ വെള്ളത്തില്‍ മുങ്ങുന്നതിന് വേണ്ടി ഗോവയില്‍ നിന്ന് ഫ്‌ളോട്ടിങ് പോണ്ടൂണ്‍ എത്തിക്കാനാണ് തീരുമാനം. ഇതുവഴിയാകും മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്തുക. കുത്തൊഴുക്ക് ഉണ്ടെങ്കിലും വെള്ളത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന സംവിധാനമാണ്. ഇന്നത്തെ തിരച്ചിലില്‍ തെര്‍മല്‍ സിഗ്നല്‍സ് ഒന്നും ലഭിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

നിലവില്‍ ട്രക്കിന്റെ സ്ഥാനം മണ്‍കൂനയില്‍ നിന്ന് മൂന്ന് മീറ്റര്‍ താഴെയാണെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞിരുന്നു. കാന്തിക പരിശോധനയിലാണ് ലോഹഭാഗം ഉറപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group