കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്.
35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി. എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അതേസമയം, കണ്ണൂർ ഏച്ചൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് അപകടത്തില്‍ മരിച്ചത്. കണ്ണൂർ ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
റോഡിന്റെ നടപാതയോട് ചേർന്ന് നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് അമിവേഗത്തില്‍ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Post a Comment