Join News @ Iritty Whats App Group

യുവതികളുടെ നഗ്‌ന വീഡിയോ എടുത്തു; യുട്യൂബ് വ്‌ളോഗറെ തമിഴ്‌സ്ത്രീകള്‍ കെട്ടിയിട്ട് തല്ലി; രക്ഷിച്ചെടുത്തത് കേരള പൊലീസ്; യുവാവിന് ഗുരുതര പരുക്ക്


യുവതികളുടെ നഗ്‌ന വീഡിയോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് യുട്യൂബ് വ്‌ളോഗറെ സ്ത്രീകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒടുവില്‍ പൊലീസ് എത്തി രക്ഷപ്പെടുത്തി.

പാലക്കാട് ചന്തക്കട സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്‌ളോഗറെയാണ് ഒരുകൂട്ടം സ്ത്രീകള്‍ കെട്ടിയിട്ട് തല്ലിയത്.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ സംഘം ചേര്‍ന്നാണ് ജിന്നയെ മര്‍ദിച്ചത്. സ്ത്രീകളുടെ നഗ്‌ന വീഡിയോ ചിത്രീകരിച്ച് മുഹമ്മദലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ച് വിട്ടത്. സംഭവത്തില്‍ വ്‌ളോഗര്‍ക്കെതിരെയും തല്ലിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തലക്കടക്കം പരുക്കേറ്റ ജിന്നയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group