Join News @ Iritty Whats App Group

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ധ​ന്യ​യു​ടെ സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ്; ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത് മൈ​ക്രോ​സോ​ഫ്റ്റ് ഗ്ലോ​ബ​ൽ ഔ​ട്ടേ​ജി​ലൂ​ടെ


തൃ​പ്ര​യാ​ർ: അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ 20 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത ധ​ന്യ​യു​ടെ ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത് ക​ഴി​ഞ്ഞ​യാ​ഴ്ച ലോ​കം നേ​രി​ട്ട മൈ​ക്രോ​സോ​ഫ്റ്റ് ഗ്ലോ​ബ​ല്‍ ഔ​ട്ടേ​ജി​ലൂ​ടെ​യാ​ണെ​ന്നു സൂ​ച​ന.

ധ​ന്യ മോ​ഹ​ന്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഡി​ജി​റ്റ​ല്‍ പേ​ഴ്സ​ണ​ല്‍ ലോ​ണ്‍ ആ​പ്പി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കാ​ളി​യാ​യി​രു​ന്നു. ബി​ടെ​ക് പ​ഠ​ന​ത്തി​നു​ശേ​ഷം സ്വ​ന്ത​മാ​യൊ​രു മൊ​ബൈ​ല്‍ ആ​പ്പ് നി​ര്‍​മി​ച്ച ധ​ന്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി എ​ത്തു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ വി​ശ്വ​സ്ത​യാ​യി​രു​ന്ന ധ​ന്യ ത​ന്‍റെ കോ​ഡിം​ഗ് മി​ക​വാ​ണു ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച​ത്.

ആ​പ്പി​ന്‍റെ ബാ​ക്ക് എ​ന്‍​ഡ് ന​ന്നാ​യ​റി​യാ​വു​ന്ന പ്ര​തി സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ത​ന്‍റെ പേ​രി​ലു​ള്ള അ​ഞ്ച് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പി​താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​മാ​ണു പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഡി​ജി​റ്റ​ല്‍ പേ​ഴ്‌​സ​ണ​ല്‍ ലോ​ണി​ന്‍റെ പ​ലി​ശ​യി​ന​ത്തി​ല്‍ വ​ക​മാ​റ്റി​യാ​യി​രു​ന്നു ധ​ന്യ ത​ട്ടി​പ്പ് മ​റ​ച്ചു​പി​ടി​ച്ചി​രു​ന്ന​ത്.

സോ​ഫ്റ്റ്‌​വേ​ര്‍ ബാ​ക്ക് എ​ന്‍​ഡി​ലൂ​ടെ കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ ത​ട്ടി​പ്പ് മ​റ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു ത​ട​സ​മാ​യ​തു ലോ​ക​മാ​കെ നേ​രി​ട്ട മൈ​ക്രോ​സോ​ഫ്റ്റ് ഗ്ലോ​ബ​ല്‍ ഔ​ട്ടേ​ജി​ലൂ​ടെ കം​പ്യൂ​ട്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ധ​ന്യ​ക്കു ത​ന്‍റെ ത​ട്ടി​പ്പ് മ​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​മാ​യ നീ​ക്കം ന​ട​ത്താ​നാ​യി​ല്ല.

അ​തേ​സ​മ​യം, അ​ക്കൗ​ണ്ടി​ല്‍ ക​ണ​ക്കു​ക​ള്‍ ടാ​ലി​യാ​കാ​തെ വ​ന്ന​തു സ്ഥാ​പ​ന​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സ്ഥാ​പ​നം ഏ​ല്പി​ച്ച​തും ധ​ന്യ​യെ​ത്ത​ന്നെ​യാ​യി​രു​ന്നു.

ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടും എ​ന്നാ​യ​തോ​ടെ ധ​ന്യ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ധ​ന്യ​യു​ടെ അ​സാ​ധാ​ര​ണ​ന​ട​പ​ടി​യി​ല്‍ ക​മ്പ​നി​ക്കു സം​ശ​യം​തോ​ന്നി ധ​ന്യ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group