അടുത്ത അഞ്ചുദിവസം രാജ്യത്ത് പലയിടത്തും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. യുപി, ഗോവ, കര്‍ണാടക, കൊങ്കണ്‍ മേഖല, മഹാരാഷ്ട്ര, ഉത്തരാഘണ്ഡ്എന്നിവിടങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് മഴ കൂടുതല്‍ തീവ്രമാവുക.
മുബൈയില്‍ മഴ കൂടുതല്‍ ശക്തിപ്പെടും. തിങ്കള്‍ രാവിലെവരെയുള്ള 24 മണിക്കൂറിനിടെ പലയിടത്തും 20 സെന്റീമീറ്ററിനു മുകളിലുള്ള തീവ്ര മഴയാണ് ലഭിച്ചത്.
യുപിയിലെ ബഹേരിയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 46 സെന്റീമീറ്റര്‍. ഉത്തരാഘണ്ഡിലെ ബല്‍ബാസയില്‍ 43, നൈനിത്താളില്‍ 31, ഗോവയിലെ പന്‍ജിമില്‍ 36, മുംബൈ സാന്താക്രൂസില്‍ 27 സെന്റീമീറ്റര്‍ മഴ 24 മണിക്കൂറിനിടെ പെയ്തു. തിങ്കള്‍ പകല്‍ ഒമ്പതു മണിക്കൂറിനിടെ പത്തു സെന്റീമീറ്ററിലേറെ മഴ മുംബെയില്‍ രേഖപ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് ഇക്കുറി കൂടുതല്‍ മഴ ലഭ്യമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Post a Comment