തമിഴ്നാട് കൃഷ്ണഗിരിയിൽ മലയാളി കുത്തേറ്റ് മരിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശി എം ടി ഏലിയാസ് ആണ് മരിച്ചത്. ചെന്നൈ - ബംഗളുരു ഹൈവെയിൽ മഹാരാജാകാട് എന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ 2 മണിക്കാണ് സംഭവം .
ഏലിയാസിനെ ഹൈവേയിൽ ഉള്ള ശരവണ ഭവൻ ഹോട്ടലിന് മുന്നിൽ കുത്തേറ്റു രക്തം വാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത് . പുലർച്ചെ 5 മണിയോടെ ഹോട്ടലിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. ഹൈവേയിൽ നടന്ന കൊള്ളയുടെ ഭാഗമായിരിക്കാം കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം.
ഹോട്ടലിന്റെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിൽ രണ്ട് പേർ രക്ഷപ്പെടുന്ന ദൃശ്യം ലഭിച്ചതായി പോലീസ് വ്യക്തമാക്കി. അക്രമികൾക്കായി തെരച്ചിൽ തുടരുന്നുവെന്നും പോലീസ് അറിയിച്ചു. ഏലിയാസിെന്റ മ്യതദേഹം ക്യഷ്ണഗിരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
Post a Comment