മട്ടന്നൂർ :കനത്ത മഴയിൽ മട്ടന്നൂർ മൃഗാശുപത്രി- കീച്ചേരി റോഡിൽ കല്ലൂർ പാലത്തിന് സമീപത്ത് ഗർത്തം രൂപപ്പെട്ടു. പഴശ്ശി പ്രധാന കനാലിന് സമീപത്തൂടെ കടന്നുപോകുന്ന റോഡരികിൽ ഗർത്തമുണ്ടായത് അപകടഭീഷണി ഉയർത്തുന്നുണ്ട്. ബസ്സിനുപുറമെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡിന്റെ ഒരു ഭാഗത്ത് കനാലും മറുഭാഗത്ത് തോടുമാണ്. ജലസേചന വകുപ്പ് ഉദ്യോഗ സ്ഥർ സ്ഥലം സന്ദർശിച്ചു.
മട്ടന്നൂർ മൃഗാശുപത്രി- കീച്ചേരി റോഡിൽ കല്ലൂരിൽ റോഡിൽ ഗർത്തം
News@Iritty
0
Post a Comment