കാല്‍നട യാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത വിധമാണ് സ്കൂളിന് സമീപത്തെ റോഡിന്റെ സാഹചര്യം. റോഡിന്റെ ഇരുവശത്തെയും മണ്ണ് ഒഴുകിപ്പോയതോടെ റോഡില്‍ ടാറിങ്ങ് മാത്രമാണ് അവശേഷിക്കുന്നത്.
നിരവധി ക്വാറികള്‍ പ്രവർത്തിക്കുന്ന മേഖലയില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുമ്ബോള്‍ വിദ്യാർഥികള്‍ക്ക് കാല്‍നട പോലും ദുസ്സഹമായിരിക്കുകയാണ്. കുന്നിൻ പ്രദേശത്തുനിന്നും റോഡിലെ ഇരുവശത്തുനിന്നും ഒഴുകിയെത്തിയ മണ്ണ് സ്കൂളിന് മുന്നിലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. റോഡില്‍ മണ്ണടിഞ്ഞതോടെ സമീപത്തെ വീടുകളിലും വെള്ളം കയറി.
നാട്ടുകാരുടെ ശ്രമഫലമായി എക്സ്കവേറ്റർ ഉപയോഗിച്ചണ് മണ്ണ് നീക്കം ചെയ്തത്. മഴ തുടങ്ങുന്നതിന് മുമ്ബുതന്നെ പ്രദേശവാസികള്‍ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും കരാറുകാരനും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവരുടെ അനാസ്ഥയാണ് ദുരിതത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്കൂള്‍ അധ്യാപകരടക്കം അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Post a Comment