Join News @ Iritty Whats App Group

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആര്‍ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group