കണ്ണൂർ: ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം. പൊലീസുകാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് പോക്സോ കേസിലെ പ്രതിയെ പിടികൂടാനായി എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
ആറളം പോലീസ് സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന പോലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; പൊലീസുകാര്‍ക്ക് പരിക്കേറ്റു
News@Iritty
0
Post a Comment