കോഴിക്കോട്; തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിലെ സാധന സാമഗ്രികളോ കമ്പ്യൂട്ടറോ തകര്‍ത്തിട്ടില്ലെന്ന് പ്രതിയായ അജ്മല്‍. തന്നെയും സഹോദരനെയും കെഎസ്ഇ ബി ഉദ്യോഗസ്ഥര്‍ ആക്രമിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥരാണ് കമ്പ്യൂട്ടറും ഫര്‍ണിച്ചറും തകര്‍ത്തതെന്നും അജ്മല്‍ പറയുന്നു.കെ എസ് ഇ ബി ഓഫീസിലേ്ക് കയറിപോകുന്നത് മുതല്‍ ഇറങ്ങിവരുന്നത് വരെയുള്ള ദൃശ്യങ്ങള്‍ തന്റെ ഫോണിലുള്ളതായും എന്നാല്‍ ആ ഫോണ്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പിടിച്ചുവാങ്ങിയെന്നും അജ്മല്‍ പറുന്നു.ഇക്കാര്യങ്ങള്‍ പറയുന്നത് കോടതി റിമന്‍ഡ് ചെയ്യുന്നതിന് മുന്‍പ് അജ്മല്‍ അയച്ച ഓഡിയോ സേേന്ദശത്തിലാണ്.എന്നാല്‍ വീട്ടിലുണ്ടായിരുന്ന പഴയ കറി കൊണ്ടുവന്ന് ഉദ്യോഗസ്ഥന്റെ മേല്‍ ഒഴിച്ചുവെന്ന് അയാള്‍ സമ്മതിച്ചു.
വൈദ്യുതി ബില്ല് അടക്കാന്‍ മനഃപൂര്‍വ്വം വൈകിയതല്ലെന്ന് അജ്മലിന്റെ പിതാവ് റസാഖ് പറഞ്ഞു. ബില്ല് അടക്കാന്‍ മറ്റൊരാളെ ഏല്പിച്ചിരുന്നു, അവര്‍ അടക്കാന്‍ വൈകിയതാകാം. നിത്യ രോഗികള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ക്ക് വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ വലിയ പ്രയാസങ്ങള്‍ ഉണ്ടായെന്നും കെഎസ്ഇബിക്ക് എതിരായ പ്രതിഷേധം തുടരുമെന്നും കുടുംബം പറഞ്ഞു. ഇന്നലെ മെഴുകുതിരി കത്തിച്ചുള്ള സമരത്തിനിടെ റസാഖ് കുഴഞ്ഞുവീണു. ആശുപത്രിയില്‍ നിന്നും നേരെ കെഎസ്ഇബി ഓഫിസില്‍ എത്തി സമരം തുടരുമെന്ന് റസാഖും ഭാര്യ മറിയവും പറഞ്ഞു. കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.
വീട്ടുകാര്‍ വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് ഈ വ്യാഴാഴ്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ ജീവനക്കാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
Post a Comment