മഹാരാഷ്ട്രയില്‍ പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. ഓം ബിര്‍ളയുടെ മകളെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ധ്രുവ് റാഠി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
ഓം ബിര്‍ളയുടെ ബന്ധുവാണ് ഇത് സംബന്ധിച്ച് ധ്രുവ് റാഠിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി യുപിഎസ്‌സി പരീക്ഷയെഴുതാതെ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ആരോപണം.
സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു ധ്രുവ് ഠാഠി ഓം ബിര്‍ളയുടെ മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി 2019ല്‍ ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്‌സി പരീക്ഷ വിജയിച്ചതാണെന്നും ധ്രുവ് എക്‌സിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി.
Post a Comment