Join News @ Iritty Whats App Group

ഭാരതീയ ന്യായ സംഹിത പ്രകാരം ആദ്യ കേസ് ഡല്‍ഹിയില്‍; കച്ചവടക്കാരനെതിരെ കേസെടുത്തു


ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമം നിലവില്‍ വന്നതിന് പിന്നാലെ ആദ്യ കേസ് ഡല്‍ഹി. ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസെടുത്തത്. ഡല്‍ഹിയിലെ കമല മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനിലാണ് ആദ്യ കേസെടുത്തത്. ബിഎന്‍എസ്സിലെ സെക്ഷന്‍ 285 പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ബ്രിഡ്ജിലെ വ്യാപാരവുമായി ബന്ധപ്പെട്ട നിയമലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.

പുതിയ ക്രിമിനല്‍ നിയമം ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ എഫ്‌ഐആറുകള്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്താണ് രജിസ്റ്റര്‍ ചെയ്യുകയെന്ന് സ്‌പെഷ്യല്‍ സിപി ഛായ ശര്‍മ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍, ഫോറന്‍സിക് വിദഗ്ധരുടെ കൂടുതല്‍ സേവനം എന്നിവ പുതിയ നിയമത്തില്‍ പ്രാധാന്യമേറുമെന്നും അവര്‍ പറഞ്ഞു.


ഒരു ബുക്ക്‌ലെറ്റ് ഞങ്ങല്‍ തയ്യാറാക്കിയിട്ടുണ്ട്. അത് നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍ ഐപിസി മുതല്‍ ബിഎന്‍എസ് വരെയുള്ള നിയമങ്ങളുണ്ട്. പുതിയ നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ ചില കാറ്റഗറികളില്‍ ഏഴ് വര്‍ഷത്തിന് താഴെ വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പറയുന്നത്. മറ്റൊരു പട്ടികയില്‍ നിത്യേന ചെയ്യേണ്ട പോലീസ് കാര്യങ്ങളെ കുറിച്ചാണ് ഉള്ളതെന്നും ഛായ ശര്‍മ എഎന്‍ഐയോട് പ്രതികരിച്ചു.

2023 ഡിസംബറിലാണ് പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കി പുതിയ ക്രിമിനല്‍ നിയമമായത്. കൊളോണിയല്‍ കാലത്തെ നിയമങ്ങളെ ഉടച്ചുവാര്‍ക്കുന്നതാണ് ഈ നിയമങ്ങളെന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ തന്നെ തയ്യാറാക്കിയ നിയമങ്ങളാണിതെന്ന് അമിത് ഷാ ബില്‍ പാസാക്കുന്ന വേളയില്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group