Join News @ Iritty Whats App Group

നേപ്പാളിൽ മണ്ണിടിഞ്ഞ് ബസുകൾ നദിയിലേക്ക് മറിഞ്ഞു; 63 പേരെ കാണാതായി, അനുശോചിച്ച് പ്രധാനമന്ത്രി


നേപ്പാളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബസുകൾ നദിയിലേക്ക് മറിഞ്ഞ് 63 പേരെ കാണാതായി റിപ്പോർട്ട്. മണ്ണിടിഞ്ഞ് ത്രിശൂൽ നദിയിലേക്ക് മറിഞ്ഞ് രണ്ട് ബസ്സുകളിൽ ഉണ്ടായിരുന്നവരെയാണ് കാണാതെ പോയത്. ഇവർ ഒലിച്ച് പോയതാണെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചിച്ചു.

നേപ്പാളിലെ മദൻ-ആശ്രിത് ഹൈവേയിൽ ഇന്ന് പുലർച്ചെ 3:30 ഓടെയുണ്ടായ മണ്ണിടിച്ചിൽ. 63 പേരുമായി പോയ രണ്ട് ബസുകളാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ബസുകൾ മണ്ണിടിച്ചിലിനെ തുടർന്ന് നദിയിലേക്ക് വീഴുകയായിരുന്നു. രണ്ട് ബസുകളിലുമായി ബസ് ഡ്രൈവർമാർ ഉൾപ്പെടെ ആകെ 63 പേർ ഉണ്ടായിരുന്നു.

പ്രദേശത്ത് പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും ഗണപതി ഡീലക്സുമാണ് നദിയിലേക്ക് മറിഞ്ഞത്. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് അധികൃതർ അറിയിച്ചു. അതേസമയം യാത്രക്കാരെ രക്ഷപ്പെടുത്താൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എല്ലാ സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകി. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കനത്ത മഴയായിരുന്നതിനാൽ നദിയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെങ്കിലും ബസിൽ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകുമെന്ന് അധികൃതർക്ക് പ്രതീക്ഷയില്ലെന്നാണ് അധികൃതർ നൽകുന്ന സൂജന. മണ്ണിടിച്ചിൽ മൂലം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം നേപ്പാളിന്റെ വിവിധ മേഖലകളിൽ കനത്ത മഴയാണ് തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group