Join News @ Iritty Whats App Group

ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്ന രാഹുല്‍ ഗാന്ധി പുതിയ വസതിയിലേക്ക് ​‍; സുനെഹ്രി ബാഗ് റോഡിലെ ബംഗ്ലാവ് നമ്പര്‍ 5


ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്ന രാഹുല്‍ ഗാന്ധി പുതിയ ബംഗ്‌ളാവിലേക്കെന്ന് സൂചനകള്‍. തെരഞ്ഞെടുപ്പില്‍ രണ്ടുമണ്ഡലങ്ങളിലും ഉജ്വല മുന്നേറ്റം നടത്തിയ രാഹുല്‍ പ്രതിപക്ഷ നേതാവായതിന് പിന്നാലെയാണ് അദ്ദേഹത്തിനും പുതിയ വീട് ഹൗസ് കമ്മറ്റി നല്‍കാനൊരുങ്ങുന്നത്.

കോണ്‍ഗ്രസ് നേതാവ് സുനെഹ്രി ബാഗ് റോഡിലെ ബംഗ്ലാവ് നമ്പര്‍ 5 ആണ് ഹൗസ് കമ്മിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് എന്‍ഡിറ്റിവി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ക്യാബിനറ്റ് മന്ത്രി പദവി ഉള്ളതിനാല്‍ അദ്ദേഹത്തിന് ടൈപ്പ് 8 ബംഗ്ലാവിന് അര്‍ഹതയുണ്ട്. ഗാന്ധിയുടെ സഹോദരി പ്രിയങ്ക സുനെഹ്രി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവ് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

നിലവില്‍ രാഹുല്‍ഗാന്ധി മാതാവ് സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ വസതിയായ 10 ലാണ് താമസിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. അയോഗ്യത പിന്‍വലിച്ചതിന് ശേഷവും അദ്ദേഹം അവിടെയാണ് താമസിക്കുന്നത്. 2004ല്‍ ആദ്യമായി എംപിയായ ഗാന്ധി, കഴിഞ്ഞ വര്‍ഷം അയോഗ്യനാക്കപ്പെടുന്നത് വരെ തുഗ്ലക്ക് ലെയ്നിലെ 12 എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍ നിന്നും ജയിച്ചുകയറിയ രാഹുല്‍ 2014ന് ശേഷം ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്ന പ്രതിപക്ഷ നേതാവാണ്.

Post a Comment

Previous Post Next Post
Join Our Whats App Group