മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കിനെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സൈന്യം ഇന്നലെ തയാറാക്കിയ നടപ്പാലവും മുങ്ങി
മേപ്പാടി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടിലില്‍ ഇതുവരെ മരണസംഖ്യ 243. ഇന്ന് 92 മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍. ബന്ധുക്കൾ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കിനെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സൈന്യം ഇന്നലെ തയാറാക്കിയ നടപ്പാലവും മുങ്ങി. ബെയ്‍ലി പാലത്തിന്റെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തി.
147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണവും പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് മുണ്ടക്കൈയില്‍ നിന്ന് 10 മൃതദേഹങ്ങളും ചാലിയാര്‍ പുഴയില്‍ നിന്ന് 24 മൃതദേഹങ്ങളും കണ്ടെത്തി. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണും പാറയും കോണ്‍ക്രീറ്റ് പാളികളും തിരച്ചില്‍ ദുഷ്ക്കരമാക്കുന്നുണ്ട്.
ഇതിനിടെ വയനാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ ജാഗ്രത നിര്‍ദേശം. കുറുമ്പലക്കോട്ട, ലക്കിടി, മണിക്കുന്ന്, മുട്ടിൽ കോൽപാറ കോളനി, സുഗന്ധഗിരി, കാപ്പിക്കളം, പൊഴുതന ഭാഗങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് കലക്ടര്‍ അറിയിച്ചു.
240 പേരെ ഇനിയും കണ്ടെത്താനുണ്ട്. തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ആള്‍ക്കാര്‍ പരക്കംപായുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദിവസങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് കരുതുന്നത്.
കൂടുതല്‍ സൈനികരും ഉപകരണങ്ങളും ഇന്നും നാളെയുമായി ഇവിടേയ്ക്ക് എത്തും. ബെയ്‌ലിപാലം നാളെയോടെയെ പൂര്‍ത്തിയാകൂ എന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചു. ഒരു പിഞ്ചു കുഞ്ഞിന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്നും കണ്ടെത്തി. ചൂരല്‍മലയില്‍ നിലംപൊത്തിയ വീട്ടില്‍ നിന്നുമായിരുന്നു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കൈ ഒരുള്‍പൊട്ടല്‍ ഒരു ഗ്രാമത്തെ പൂര്‍ണമായും ഇല്ലാതാക്കി.
Post a Comment