ആലപ്പുഴ: മാന്നാറില്‍ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം കണ്ടതായുള്ള മറ്റൊരാളുടെ മൊഴി കൂടി പോലീസ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചെന്നിത്തല ഐക്കര ജംഗ്ഷനില്‍ ചായക്കട നടത്തിയിരുന്നു സോമന്റെ മൊഴി പോലീസ് രേഖപ്പെടുത്തിതായിട്ടാണ് വിവരം. മൃതദേഹം കാറിനുള്ളില്‍ പ്രതികള്‍ക്കൊപ്പം പിന്‍സീറ്റില്‍ ചാരി ഇരുത്തിയിരിക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്. അനിലിന്റെ അയല്‍ക്കാരനായ സോമന്റെ മൊഴി സെപ്റ്റിക് ടാങ്ക് പോലീസ് പരിശോധിച്ച ദിവസമായിരുന്നു സോമന്റെ മൊഴിയും കിട്ടിയത്.
കാറിനുള്ളില്‍ രണ്ടു പുരുഷന്മാര്‍ക്ക് ഇടയിലായിരുന്നു മൃതദേഹം. കാറിനുള്ളില്‍ മണ്‍വെട്ടി, പിക്കാസ്, കയര്‍ എന്നിവയൊക്കെയുണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യാന്‍ സഹായിക്കണമെന്ന പ്രതികളുടെ ആവശ്യം കേട്ട് ഞെട്ടിപ്പോയ സോമന്‍ കടയിലേക്ക് മടങ്ങിയ ശേഷം വേം വീട്ടിലേക്ക് പോയി. കാറില്‍ നിന്നും ഇറങ്ങി കടയിലേക്ക് വന്ന് സോമനോട് സഹായം തേടിയത് സുരേഷ്‌കുമാര്‍ ആയിരുന്നെന്നാണ് സോമന്‍ നല്‍കിയ വിവരം. കാറിനടുത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്നവരുടെ വിവരവും നല്‍കിയിട്ടുണ്ട്. രാത്രി സോമന്‍ പാല്‍വണ്ടി വരുന്നത് കാത്തിരിക്കുമ്പോഴായിരുന്നു പ്രതികള്‍ മൃതദേഹവുമായി അവിടെയെത്തിയത്.
പ്രതികള്‍ ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാലാണ് ഇക്കാര്യം താന്‍ ആരോടും പറയാതിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷം പുറത്തുവന്ന കൊലപാതകവിവരത്തില്‍ സോമന്റെ മൊഴി ശക്തമായ തെളിവായി മാറിയേക്കും. അതേസമയം ഇസ്രായേലില്‍ നിന്നും അനിലിനെ നാട്ടില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തിയാല്‍ മാത്രമേ കേസില്‍ അന്തിമമായി തീര്‍പ്പു കല്‍പ്പിക്കാനാകൂ. അനിലിനെ ഇസ്രായേലില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള ശക്തമായ നീക്കത്തിലാണ് അന്വേഷണസംഘം ഇയാള്‍ക്കെതിരേ ബ്‌ളൂകോര്‍ണര്‍ നോട്ടീസ് ഇട്ടിട്ടുണ്ട്.
Post a Comment