Join News @ Iritty Whats App Group

ബുധനാഴ്ച കിട്ടിയ വരുമാനം 14,000 രൂപ, തിങ്കളാഴ്ച സര്‍വീസ് നടത്തിയത് അഞ്ചുപേരുമായി ; വഴിയില്‍ നിന്നുപോലും ആരും കയറിയില്ല ; നവകേരള ബസിനോട് താല്‍പ്പര്യമില്ല, സര്‍വീസ് മുടങ്ങി


കോഴിക്കോട്: യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി. ഗരുഡ പ്രീമിയം ബസായി കോഴിക്കോട് ബംഗളൂരു റൂട്ടിലായിരുന്നു സര്‍വീസ്. ചൊവാഴ്ച മുതല്‍ ബസ് സര്‍വീസ് നടത്തുന്നില്ല.

അഞ്ച് പേര്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തത് തിങ്കളാഴ്ച സര്‍വീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ 14,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം ബുക്ക് ചെയ്യാതെ വഴിയില്‍നിന്ന് യാത്രക്കാര്‍ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെ.എസ് ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു എന്നാല്‍ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു.

ബസ് സര്‍വീസ് തുടങ്ങിയശേഷം യാത്രക്കാര്‍ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സര്‍വീസ് നടത്തും. സര്‍വീസ് മുടങ്ങിയ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളില്‍ ബംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. മെയ് ആദ്യവാരമാണ് ബസ് സര്‍വീസ് തുടങ്ങിയത്. നഷ്ടമില്ലാതെയാണ് ബസ് ഇതുവരെ സര്‍വീസ് നടത്തിയതെന്നും കെ.എസ.്ആര്‍.ടി.സി. അറിയിച്ചു.

മെയ് അഞ്ചു മുതലാണ് കോഴിക്കോട് ബംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത് ആധുനിക രീതിയില്‍ എ.സി. ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ബസിലുണ്ട്.

ശുചിമുറി വാഷ്‌ബേസിന്‍ ടിവി മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങളും ഉയര്‍ന്ന നിരക്കും ആളുകളെ ആകര്‍ഷിച്ചില്ല. സ്വകാര്യ ബസുകള്‍ നിറയെ യാത്രക്കാരുമായി സഞ്ചരിക്കുമ്പോഴാണ് നവകേരള ബസ്സിനെ അവഗണിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group