മലപ്പുറം: മുസ്ലിം ലീഗ് എൻഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുൾ സലാം പറഞ്ഞു.എങ്കിലേ മലപ്പുറത്തു വികസനം വരൂ. മുസ്ലിങ്ങളെ ബിജെപി ശത്രുക്കളായി ട്രീറ്റ് ചെയ്തിട്ടില്ല.മുസ്ലിം ലീഗിനെ എൻഡിഎ യിൽ കൊണ്ടു വരണം എന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കും.പോസിറ്റീവ് ആയ ഫലം ഉണ്ടാകും.ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും.ഇത് മലപ്പുറത്തെ ജനങ്ങൾക്ക് ഗുണ ചെയ്യും. മുസ്ലിം വിഭാഗത്തെ എൻ ഡി എ യിലേക്ക് അടുപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്.ലീഗിന് പെട്ടെന്ന് വരാൻ പറ്റില്ലായിരിക്കും.പക്ഷെ അവർ വരുന്നത് ഗുണം ചെയ്യും.കേരള സ്റ്റോറി വിവാദവും, സുൽത്താൻ ബത്തേരി പേര് മാറ്റം പോലുള്ള വിഷയങ്ങളും മാറ്റി നിർത്തി വികസനം മാത്രമാണ് ചിന്തിച്ചത്.അതിന്‍റെ ഇടയിലാണ് ഇത്തരം വിഷങ്ങൾകൊണ്ടിട്ട്, വളരുന്ന ചെടിയിൽ ഉപ്പിടുന്ന പോലെയുള്ള പ്രവർത്തികൾ വന്നതെന്നും അദ്ദേഹം പറഞ്ഞു
'മുസ്ലിം ലീഗ് എൻ ഡി എ യുടെ ഭാഗമാകണം,എങ്കിലേ മലപ്പുറത്തു വികസനം വരൂ,ആവശ്യം പാർട്ടിയിൽ ഉന്നയിക്കും':അബ്ദുൾ സലാം
News@Iritty
0
Post a Comment