ന്യൂഡല്‍ഹി : ഇന്ദ്രപ്രസ്ഥത്തില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ് പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അമിത് ഷായും നിതീഷ് കുമാറും ചന്ദ്ര ബാബു നായ്ഡുവും ചേര്‍ന്ന് ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണും. ജെ ഡി യുവും ടി ഡി പിയും ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണ കത്ത് നൽകുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
ആന്ധ്രയ്ക്ക് സാമ്പത്തിക പാക്കേജ്, ചുരുങ്ങിയത് മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവുമാണ് ചന്ദ്രബാബു നായ്ഡുവിന്‍റെ ആവശ്യം. ലോക്സഭാ സ്പീക്കര്‍ പദവിയിലും ചന്ദ്രബാബു നായ്ഡുവിന്റെ് ആവശ്യം. നീതീഷിനകാട്ടെ ബീഹാറിന് പ്രത്യേക പദവി, രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം, രണ്ട് സഹമന്ത്രിസ്ഥാനം എന്നിവയും. ചിരാഗ് പസ്വാന്‍, ഏകനാഥ് ഷിന്‍ഡെ തുടങ്ങിയവരും കാബിനറ്റ് മന്ത്രിസ്ഥാനം ഉന്നമിടുന്നു.
ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാതിരിക്കുന്നതുക്കൊണ്ട്സഖ്യ കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഭരിക്കേണ്ടിവരിക. ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നിവ ബിജെപിയുടെ കൈയില്‍ തന്നെ വയ്ക്കാനാണ് മോദിയുടെ താല്‍പര്യം ചുരുക്കം ചില മുതിര്‍ന്ന മന്ത്രിമാര്‍ക്ക് ഒഴികെ രണ്ടാം മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കില്ല. രണ്ടാം മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ വൈകീട്ട് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി ഇന്ത്യാ മുന്നണി. ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതാവെന്നതടക്കം ചര്‍ച്ചചെയ്യാന്‍ ഇന്ത്യാ മുന്നണി യോഗം ഡല്‍ഹിയില്‍ ഉടന്‍ ചേരും. സർക്കാർ രൂപീകരണമോ തീരുമാനങ്ങളോ ഉണ്ടാകില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം. 99 സീറ്റുകൾ നേടിയ കോൺഗ്രസിന്‍റെ അവകാശവാദം മുന്നണി യോഗത്തിൽ അംഗീകരിക്കപ്പെടാനാണ് സാധ്യത. എന്നാൽ സർക്കാർ രൂപീകരണത്തിന് പ്രാദേശിക കക്ഷികൾ ശ്രമിച്ചാൽ പിന്തുണക്കാനാണ് കോൺഗ്രസിന്‍റെ നീക്കം
Post a Comment