Join News @ Iritty Whats App Group

ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങി മരിച്ച മലയാളി യുവതികളില്‍ രണ്ടാമത്തെയാൾ കോഴിക്കോട് സ്വദേശി


സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കടലില്‍ വീണ് മരിച്ച യുവതികളില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിനി. കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി 38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നരെഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍ത്താവ് ടി കെ ഹാരിസ്, മക്കള്‍ സായാന്‍ അയ്മിന്‍, മുസ്ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്, എ എസ് റഹ്മാന്‍-ലൈല ദമ്പതികളുടെ മകളാണ്. 

രണ്ടുപേരാണ് കടലില്‍ മുങ്ങി മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. കണ്ണൂര്‍ എടക്കാട് സ്വദേശിനിയും സൗദി കെഎംസിസി സ്ഥാപക നേതാവ് സി ഹാഷിമിന്‍റെ മകളുമായ മര്‍വ ഹാഷിം (35) മരണപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലാണ് അപകടമുണ്ടായത്.

പാറക്കെട്ടുകളില്‍ നിന്ന് മൂന്ന് യുവതികള്‍ കടലിലേക്ക് വീഴുകയായിരുന്നു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. പരിസരത്തുണ്ടായിരുന്നവര്‍ പൊലീസില്‍ അറിയിക്കുകയും ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് യുവതികളെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ അട
അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group