പത്തനംതിട്ട: സ്കൂൾ വിദ്യാർഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറിന്റെ മൂക്കിന്റെ പാലം അമ്മ അടിച്ച് തകർത്തു. ബസ് കണ്ടക്ടറായ രാധാകൃഷ്ണപിള്ളയുടെ(59) മൂക്കിന്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ അടിച്ച് തകർത്തത്. പത്തനംതിട്ട ഏനാത്താണ് സംഭവം.
ബസിൽ വച്ച് തനിക്ക് നേരിട്ട ദുരനുഭവം മകൾ പറഞ്ഞറിഞ്ഞാണ് അമ്മ എത്തിയത്. തുടർന്ന് രാധാകൃഷ്ണപിള്ളയുടെ മുഖത്ത് അമ്മ അടിക്കുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാർഥിനിയോടാണ് രാധാകൃഷ്ണപിള്ള അപമര്യാദയായി പെരുമാറിയത്. തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി അമ്മയോട് വിവരങ്ങൾ ഫോണിൽ വിളിച്ച് പറയുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതർക്കത്തിനിടെ പ്രതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അമ്മ മർദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് എതിരേ കേസെടുക്കുമെന്നാണ് വിവരം.
Post a Comment