Join News @ Iritty Whats App Group

തലശ്ശേരിയിൽ ഓവ് ചാലിൽ വീണു മരിച്ചയാളേ തിരിച്ചറിഞ്ഞു


ഓവുചാലില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തലശ്ശേരി മഞ്ഞോടിയിലാണ് സംഭവം. പള്ളൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്.ഓടക്ക് മുകളില്‍ സ്ലാബില്ലായിരുന്നു. കനത്ത മഴക്കിടെ അബദ്ധത്തില്‍ ഓടയില്‍ വീണതാകാമെന്നാണ് കരുതുന്നത്. രാവിലെ എട്ടരയോടെയാണ് ഓവുചാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടത്. തലശേരിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം രഞ്ജിത്ത് ഓടയിലേക്ക് വീണതെന്നാണ് കരുതുന്നത്. മുന്‍പും പ്രദേശത്ത് സമാന രീതിയില്‍ അപകടം സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group