ഉളിക്കൽ: ബിഎസ്എൻഎലിന്റെ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ ആസാം സ്വദേശികളായ മൂന്നുപേരെ ഉളിക്കൽ പോലീസ് പിടികൂടി. അമീർ അലി, റാഫിക് അലി, റജു വാൾ ഇസ്ലാം എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ നാലിന് ഉളിക്കൽ കൃഷിഭവന് മുന്നിൽ നിന്നുമാണ് കേബിളുകൾ മോഷണം പോയത്. മോഷണം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞു. തുടർന്ന് 35 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് വാഹനം പയ്യന്നൂർ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഉളിക്കൽ എസ് എച്ച് ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം രണ്ടുമാസത്തെ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തുന്നത്. വ്യാഴാഴ്ച പയ്യന്നൂരിൽ നിന്നുമാണ് മൂന്ന് പ്രതികളെയും ഉ ളിക്കൽ പോലീസ് പിടികൂടുന്നത്. എസ് എച്ച് ഒ അനിൽകുമാറിനെ കൂടാതെ എസ്ഐ റസാഖ്, എ എസ് ഐ വേണുഗോപാൽ, ശ്രീജിത്ത് സന്തോഷ്, ഹാരിസ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment