തിങ്കളാഴ്ച പുലർച്ചെ 1.55 ന് സൗദി എയർലൈൻസിൻ്റെ എസ് വി 5619 വിമാനം പറന്നുയർന്നതോടെ കണ്ണൂർ എംബാർക്കേഷൻ പോയൻ്റില്‍ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് വിജയകരമായ പരിസമാപ്തി. 166 സ്ത്രീകള്‍ ഉള്‍പ്പെടെ 322 പേരാണ് അവസാന വിമാനത്തില്‍ ഹജ്ജിന് പുറപ്പെട്ടത്. 9 വിമാനങ്ങളാണ് ഈ വർഷം കണ്ണൂരില്‍ നിന്നും ഹജ്ജ് സർവ്വീസ് നടത്തിയത്.കഴിഞ്ഞ വർഷത്തേക്കാള്‍ 1200 പേർ ഇത്തവണ അധികമായി യാത്ര ചെയ്തു. സൗദിഎയർലൈൻസിൻ്റെ വൈഡ് ബോഡി വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും സർവ്വീസ് നടത്തിയത്. വലിയ വിമാനങ്ങള്‍ക്ക് സർവ്വീസ് നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് കണ്ണൂർ വിമാനത്താവളം വീണ്ടും തെളിയിച്ചു. ഇത് പോയിൻ്റ് ഓഫ് കോള്‍ പദവി എന്ന കണ്ണൂരിൻ്റെ ആവശ്യം കേന്ദ്രത്തിന് മുന്നില്‍ കൂടുതല്‍ ശക്തമാക്കാൻ സഹായകരമാകും. പോയിൻ്റ് ഓഫ് കോള്‍ പദവി ലഭിച്ചാല്‍ മാത്രമേ വിദേശവിമാന കമ്ബനികള്‍ക്ക് സർവ്വീസ് നടത്താൻ കഴിയൂ.
Post a Comment