Join News @ Iritty Whats App Group

'നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ല, വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷി​ക്കും; ​ബീഹാറിലേത് ഒറ്റപ്പെട്ട സംഭവം: മന്ത്രി ധർമേന്ദ്ര പ്രധാന്‍


ന്യൂഡല്‍ഹി : നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ലെന്ന് ഉന്നത വിദ്യാഭ്യസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതലസമിതി രൂപവത്കരിക്കും. നീറ്റ് പരീക്ഷ ക്രമക്കേട് വിവാദത്തില്‍ ഡല്‍ഹി വാര്‍ത്തസമ്മേളനത്തില്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാർ എത്ര ഉന്നതരായാലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി.

ബീഹാറിലേത് ഒറ്റപ്പെട്ട സംഭവമാണ്.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ ബിഹാര്‍ സര്‍ക്കാരില്‍നിന്ന് വിവരം തേടിയിരുന്നു.ചില വിവരങ്ങള്‍ അവരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കള്ള പ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ടെലഗ്രാമിൽ വന്നതായി വിവരം കിട്ടിയിരുന്നു എന്നും മന്ത്രി അറിയിച്ചു.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കും. സുതാര്യതയില്‍ വിട്ടുവീഴ്ചയില്ല. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. നീറ്റ്, നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണെന്നും മന്ത്രി പറ‍ഞ്ഞു. ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കണ്ടില്ലെന്ന് വയ്ക്കാനാവില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി നെറ്റ് പരീക്ഷയിൽ ചോദ്യ പേപ്പർ ചോർന്നെന്ന് വ്യക്തമായി എന്നും പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group