അപകടമുണ്ടാക്കിയ ലോറി പാലത്തിന്റെ പ്രവേശന കവാടത്തില്‍ പിടിച്ചുവെച്ച നിലയിലാണ്. പഴയ പാലം വഴി മേലാപ്പില്‍ തട്ടാതെ പോകാൻ പറ്റാത്തത്ര ഉയരവും ഭാരവുമുള്ള ലോറിയാണിത്. അപകടം സംഭവിച്ച പഴയ പാലത്തിന്റെ തകർന്ന മേലാപ്പ് പൂർവസ്ഥിതിയിലാക്കാതെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാവില്ല.
ഉളിക്കല്‍, തളിപ്പറമ്ബ് ഭാഗങ്ങളിലേക്ക് ഇരിട്ടിയില്‍ നിന്നുള്ള വണ്ടികള്‍ പഴയ പാലം വഴിയാണ് വണ്‍വേ സംവിധാനത്തില്‍ പോയിരുന്നത്. പാലം അടച്ചതിനാല്‍ എല്ലാ വാഹനങ്ങളും പുതിയ പാലം വഴിയായി. ഇതോടെ പുതിയ പാലത്തില്‍ വാഹനത്തിരക്ക് അനിയന്ത്രിതമായി.
പുതിയ പാലം പ്രവേശന ഭാഗത്തെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും പ്രവർത്തിക്കുന്നില്ല. ഇതുകാരണം എല്ലാ ഭാഗത്ത് നിന്നുമുള്ള വണ്ടികള്‍ ഒരേസമയം പാലത്തിലേക്ക് കടക്കാനുള്ള പാച്ചിലിനിടെ അപകടസാധ്യതയും വർധിച്ചു. പാലത്തിലെ തിരക്ക് നിയന്ത്രിക്കാൻ സിഗ്നല്‍ സംവിധാനം പ്രവർത്തനക്ഷമമാക്കണം.
സിഗ്നല്‍ പുനഃസ്ഥാപിക്കും വരെ ഗതാഗത നിയന്ത്രണത്തിന് പൊലീസ് വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. 90 വർഷം പഴക്കമുള്ളതാണ് ഇരിട്ടിയിലെ പഴയ ബ്രിട്ടീഷ് നിർമിത പാലം. പുതിയ പാലം തുറന്ന ഘട്ടത്തില്‍ പഴയ പാലം പൈതൃക സ്മാരകമെന്ന നിലയില്‍ പൊതുമരാമത്ത് ഫണ്ടില്‍ അറ്റകുറ്റപ്പണി നടത്തിയതാണ്.
തകർന്ന മേലാപ്പ് നന്നാക്കാൻ വെല്‍ഡിങ് അടക്കം വേണ്ടി വരും. നന്നാക്കാൻ വൈകുന്തോറും പുതിയ പാലം വഴിയുള്ള ഗതാഗതം ദുഷ്കരമാവും.
Post a Comment