വന്യമൃഗ ശല്യം രൂക്ഷമായതോടെ നേരത്തെയുണ്ടായിരുന്ന താമസക്കാർ പലരും ഇവിടം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്തു. ഭൂമിക്ക് ടൗണ്‍ പ്രദേശങ്ങളിലേതിനെക്കാള്‍ ന്യായവില നിശ്ചയിച്ചതിനാല്‍ സ്ഥലം വില്ക്കാൻ പോലും കഴിയുന്നില്ല. കുട്ടികളുടെ പഠനം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കു അത്യാവശ്യഘട്ടത്തില്‍ സ്ഥലം വില്ക്കാൻ ശ്രമിച്ചാലും സാധിക്കാത്ത അവസ്ഥയാണെന്നും ഭൂമിയുണ്ടായിട്ടും ഒരു കാര്യമില്ലെന്നും ഇവിടുത്തെ കർഷകർ പറഞ്ഞു. ആനയ്ക്ക് പുറമെ കടുവ, കാട്ടുപന്നി, മലാൻ, കുരങ്ങ് എന്നിവയുടെയും ശല്യമുണ്ട്.
സോളാർ വേലികള്‍ സ്ഥാപിക്കണം
ആറളം ഫാമില്‍ നിന്നും ആനകളെ തുരത്താൻ ആരംഭിച്ചതോടെയാണ് ഈ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടങ്ങിയത്. ആറളം ഫാമില്‍ നിന്നും തുരത്തിയ ആനകളില്‍ ചിലത് ഈ മേഖലയിലേക്ക് കടന്നു വന്നുവെന്നാണ് കരുതുന്നത്. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട സർക്കാർ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇവിടുത്തെ കർഷകർ പറഞ്ഞു.
ഉളിക്കല്‍, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തിയില്‍ സോളാർ വേലി സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചെങ്കിലും അന്തിമ തീരുമാനം ആകാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണ്. പ്രദേശത്തെ ആനകളെ തുരത്തി സോളാർ വേലി സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment