Join News @ Iritty Whats App Group

അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ വീ​ട്ടി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു; ‘ജ​യ് ഇ​സ്ര​യേ​ൽ’ പോ​സ്റ്റ​റും പ​തി​ച്ചു


ന്യൂ​ഡ​ൽ​ഹി: ഓ​ൾ ഇ​ന്ത്യ മ​ജ്‌​ലി​സ്-​ഇ-​ഇ​ത്തേ​ഹാ​ദു​ൽ മു​സ് ലി​മീ​ൻ (എ​ഐ​എം​ഐ​എം) ത​ല​വ​നും ഹൈ​ദ​രാ​ബാ​ദ് എം​പി​യു​മാ​യ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​ക്കു​നേ​രേ അ​ജ്ഞാ​ത​ർ‌ ആ​ക്ര​മ​ണം ന​ട​ത്തി.

അ​ര്‍​ധ​രാ​ത്രി​യോ​ടെ വ​സ​തി​ക്കു​നേ​രേ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച അ​ക്ര​മി സം​ഘം വ​സ​തി​ക്ക് മു​ന്നി​ല്‍ ജ​യ് ഇ​സ്ര​യേ​ല്‍ എ​ന്ന പോ​സ്റ്റ​റും പ​തി​ച്ചു.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ 34 അ​ശോ​ക റോ​ഡി​ലു​ള്ള ത​ന്‍റെ വീ​ടി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലെ നെ​യിം പ്ലേ​റ്റി​ൽ ക​റു​ത്ത മ​ഷി ഒ​ഴി​ച്ചെ​ന്നും പോ​സ്റ്റ​ര്‍ പ​തി​ച്ച​തെ​ന്നും അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി പ​റ​ഞ്ഞു.

അ​ക്ര​മി​ക​ൾ “ഭാ​ര​ത് മാ​താ കീ ​ജ​യ്’, “ജ​യ് ശ്രീ​റാം’ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഉ​യ​ർ​ത്തി. വ​സ​തി​ക്ക് പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം എ​ക്സി​ൽ പ​ങ്കു​വ​ച്ചു.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പാ​ര്‍​ല​മെ​ന്‍റി​ല്‍ “പ​ല​സ്തീ​ന് ജ​യ്’ വി​ളി​ച്ചാ​യി​രു​ന്നു അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Post a Comment

Previous Post Next Post
Join Our Whats App Group