കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്. പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.
പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞുവീണു; കണ്ണൂർ മയ്യിലിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; മരിച്ച മൂവരും ബന്ധുക്കള്‍
News@Iritty
0
Post a Comment