ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ബൈക്ക് യാത്രികനായ ജോജോ സിഗ്നല്‍ കാത്തുനില്‍ക്കുകയായിരുന്നു.
കൊച്ചി; മാടവനയില്‍ 'കല്ലട' സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബാസ്റ്റിയനാണ് മരിച്ചത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവം കൊച്ചി മാടവനയിലാണ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ബൈക്ക് യാത്രികനായ ജോജോ സിഗ്നല്‍ കാത്തുനില്‍ക്കുകയായിരുന്നു.
ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്. ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്.
Ads by Google
Post a Comment