കൊല്ലം: ചൊവ്വാഴ്ച രാത്രിയും മകനുമായി സംസാരിച്ചിരുന്നുവെന്ന് കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച പുനല്ലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് പോത്തന്‍. നാട്ടില്‍ എന്‍ജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു സാജനെന്നും പിതാവ് പറഞ്ഞു.
'ബന്ധുവായ കെജി എബ്രാഹിമിന്റെതാണ് സാജന്‍ ജോലി ചെയ്ത കമ്പനി. അച്ഛന്‍ പറഞ്ഞിട്ടാണ് സാജനെ കൊണ്ടുപോയത്. ഭക്ഷണവും മുറിയും എല്ലാമുണ്ടായിരുന്നു. കുഴപ്പങ്ങളൊന്നും പറഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാത്രി എട്ടരയായപ്പോള്‍ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. രാവിലെയാണ് മരണ വിവരം അറിഞ്ഞത്. മൗണ്ട് എന്‍ജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു സാജന്‍. കുവൈത്തില്‍ പോകാന്‍ താല്‍പര്യമില്ലായിരുന്നു. ഞങ്ങളുടെ നിര്‍ബന്ധം കൊണ്ട് പോയതാണ്.'-ജോര്‍ജ് പോത്തന്‍ പറഞ്ഞു.
Post a Comment