കൊച്ചി:കൊളോണിയല്‍ കാലത്തല്ല, എല്ലാവരും തുല്യരാണെന്ന് ആഹ്വാനംചെയ്യുന്ന മഹത്തായ ഭരണഘടനയുടെ യുഗത്തിലാണ് ജീവിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസ് സ്റ്റേഷനില്‍ പേടിക്കാതെ കയറിച്ചെല്ലാനാകണമെന്ന് കോടതി.
പോലീസ് സേനയെ പരിഷ്കൃതരാക്കാന്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന പോലീസ് മേധാവി അറിയിക്കണമെന്ന് ഹൈക്കോടതി. പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് പല നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മോശം പെരുമാറ്റത്തെക്കുറിച്ച് ജനങ്ങളുടെ പരാതികള്‍ തുടരുകയാണ്.
ജനങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രകോപനമുണ്ടായാലും അതേ നാണയത്തില്‍ പ്രതികരിക്കുകയല്ല വേണ്ടത്. ഭരണഘടനാനുസൃതമായി, സംസ്കാരത്തോടെ പെരുമാറണം. പോലീസുകാരെ പരിഷ്കൃതരാക്കുന്നതിന് ആവശ്യമായ നടപടികള്‍ മേധാവികള്‍ സ്വീകരിക്കണം.
Post a Comment