തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഒരു ഭക്ഷണശാലയിലെ വാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ഹോട്ടലിലെ ബാർബിക്യൂ സ്ക്യൂവറിൽ കാൻസറിന് കാരണമാകുന്ന പെയിൻറ് സ്പ്രേ ചെയ്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരൻ ലിക്വിഡ് നൈട്രജൻ സ്പ്രേ ചെയ്യുന്നതിന്റെ വീഡിയോ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
സ്ക്യൂവറിൽ സ്പ്രേ ചെയ്യുന്ന പെയിന്റ് അതിൽ പിടിപ്പിച്ചിരിക്കുന്ന മാംസത്തിലും പതിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതോടെ ആളുകൾ ഹോട്ടലിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചു. സ്പ്രേ ചെയ്യുന്ന ജീവനക്കാരൻ പെയിന്റ് തന്റെ കൈകളിലും ശരീരത്തിലും വീഴാതിരിക്കുന്നതിന് കയ്യുറയും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.
സ്വന്തമായി ഇത്രയേറെ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്ന വ്യക്തി എന്തുകൊണ്ട് പെയിന്റ് ഭക്ഷ്യവസ്തുവിൽ പതിച്ചാൽ അത് കഴിക്കുന്നവർക്ക് ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ചിന്തിക്കാത്തതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ പ്രതികരണവുമായി റസ്റ്റോറന്റ് ഉടമ രംഗത്തെത്തി. തെറ്റ് ചെയ്ത ജീവനക്കാരനെ പിരിച്ചുവിട്ടെന്നും സംഭവിച്ചുപോയ കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലന്നും ഉപഭോക്താക്കൾക്ക് ഇയാൾ ഉറപ്പു നൽകി. ഏതായാലും, അധികൃതർ റെസ്റ്റോറന്റ് അടിച്ചു പൂട്ടി
Post a Comment