കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിലെ വീടിന്‍റെ കോണിപ്പടിയിൽനിന്ന് വീണുമരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂനിവേഴ്സിറ്റി ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്‍റെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്.
അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്‍റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി
വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നു. മൃതദേഹം ബനിയാസ്
മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ,
റൈഹാൻ സഹോദരങ്ങളാണ്.
Post a Comment